Boiled Egg

മീനും ഇറച്ചിയും കഴിക്കാത്തവരിൽ പലരും ചിലപ്പോൾ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാകും. ശരീരത്തിന് ആവശ്യമായ നിരവധി പോഷക​ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് മുട്ട.

';

പ്രോട്ടീൻ

മുട്ടയിൽ പ്രോട്ടീൻ, വിറ്റമിൻ എ, വിറ്റമിൻ ബി12, കാത്സ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഒരു വ്യക്തിക്ക് ഒരു ദിവസം ശരീരത്തിൽ ലഭിക്കേണ്ട പ്രോട്ടീനിനേക്കാൾ 10 ശതമാനം കൂടുതലാണ് ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നത്.

';

പുഴുങ്ങിയ മുട്ട

ഒരു ആരോ​ഗ്യ വിദ്​ഗധനോട് മുട്ട എങ്ങനെ കഴിക്കണമെന്ന് ചോദിച്ചാൽ പുഴുങ്ങി തന്നെ കഴിക്കണം എന്നായിരിക്കും പറയുക. അതിന് നിരവധി കാരണങ്ങളും ഉണ്ട്.

';

ഗുണങ്ങൾ

പുഴുങ്ങിയ ഒരു മുട്ടയിൽ 77 ​ഗ്രാം കലോറി, 5 ​ഗ്രാം കൊഴുപ്പ്, 6 ​ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിന് പുറമേ അയേൺ, ഫോസ്ഫറസ്, സെലേനിയം, ലൂട്ടേയ്ൻ, സിയസാന്തിൻ എന്നിവയും ഇതിൽ ഉണ്ട്.

';

ഡയറ്റിൽ ഉൾപ്പെടുത്താം

നിശ്ചിത അളവിൽ ദിവസനേ നിങ്ങളുടെ ഡയറ്റിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ മുട്ടയിൽ 212mg കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

';

അമിതമായി കഴിക്കണ്ട

മുട്ട കഴിക്കുമ്പോൾ നല്ല പോലെ വേവിച്ച് തന്നെ കഴിക്കണം. വേവ് കുറയുന്നതും കൂടുന്നതും നല്ലതല്ല. അതുപോലെ മുട്ട അമിതമായി കഴിച്ചാൽ അസിഡിറ്റി പോലെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

';

എങ്ങനെ കഴിക്കാം

പുഴുങ്ങിയ മുട്ടയ്ക്കൊപ്പം ചീര, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, അവോക്കാഡോ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ഓംലറ്റ് അല്ലെങ്കിൽ മുട്ട പൊരിക്കുമ്പോൾ ബട്ടർ, എണ്ണ, ചീസ് എന്നിവ ചേർക്കുമ്പോൾ കലോറിയും കൊഴുപ്പും കൂടുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല.

';

​പോഷകങ്ങളാൽ സമ്പന്നം

മുട്ട പോഷകങ്ങളാൽ സമ്പന്നമായതിനാൽ തന്നെ ഇത് ഗർഭിണികൾക്ക് വളരെ നല്ലതാണ്. ഇതിൽ നല്ല കൊളസ്‌ട്രോൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ നിശ്ചിത അളവിൽ മുട്ട കഴിക്കുന്നത് നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story