Chanakya Niti

ചാണക്യനീതി: പ്രതികൂലസാഹചര്യങ്ങളെ ഭയപ്പെടരുത്; ചാണക്യന്റെ ഈ വചനങ്ങൾ പിന്തുടരൂ... വിജയം ഉറപ്പ്!

Zee Malayalam News Desk
Oct 15,2024
';

ചാണക്യൻ

പുരാതന ഭാരതത്തിലെ തത്വചിന്തകനും സാമ്പത്തികവിദഗ്ധനും രാജാവിന്റെ ഉപദേഷ്ടകനുമായിരുന്നു ചാണക്യന്‍.

';

ജീവിതം

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ വിജയം കൈവരിക്കാൻ ചാണക്യൻ ചില തന്ത്രങ്ങൾ പകർന്നു തരുന്നു.

';

അറിവ്

വ്യക്തിയുടെ ഏറ്റവും വലിയ സുഹൃത്താണ് അറിവ് എന്ന് ചാണക്യന്‍ പറയുന്നു. അറിവ് മാത്രമാണ് ഒരു വ്യക്തിയെ അവസാന നിമിഷം വരെ പിന്തുണയ്ക്കുന്നത്. അറിവിന്റെ ശക്തിയില്‍ ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ കഴിയുമെന്ന് ചാണക്യൻ വിശ്വസിക്കുന്നു.

';

പാഠങ്ങൾ

പ്രതികൂല സാഹചര്യങ്ങള്‍ ഒരു മനുഷ്യന് ജീവിതത്തില്‍ നിരവധി പാഠങ്ങൾ നല്‍കുന്നു. തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളെയും യഥാര്‍ത്ഥ ബന്ധങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും, തന്റെ കഴിവുകള്‍ ശരിയായി വിനിയോഗിക്കുന്ന വ്യക്തിക്ക് അവന്റെ ലക്ഷ്യം നേടാന്‍ കഴിയും.

';

ക്ഷമ

പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും നേരിടുമ്പോള്‍ ക്ഷമയോടെ മുന്നോട്ട് പോകുന്ന വ്യക്തി ജീവിതത്തില്‍ വിജയിക്കുന്നുവെന്നും ചാണക്യന്‍ പറയുന്നു.

';

പരാജയം

ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്. പകരം നിങ്ങൾക്ക് സംഭവിച്ച തെറ്റുകള്‍ തിരിച്ചറിയുക. അതിലൂടെ അവര്‍ മെച്ചപ്പെടുകയും പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ ലക്ഷ്യം കൈവരിക്കാന്‍ മുന്നോട്ട് പോകുകയും വേണം. പരാജിതന്റെ ഉപദേശവും ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് അറിയാത്ത വിവരങ്ങള്‍ ചിലപ്പോള്‍ അയാള്‍ നിങ്ങളോട് പറയും.

';

ധർമ്മം

ചാണക്യന്റെ അഭിപ്രായത്തില്‍ ധര്‍മ്മം മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. ധര്‍മ്മത്തെ പിന്തുടരുന്ന ഒരാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ചെയ്യുന്ന പ്രവൃത്തികളാലാണ് മരണാനന്തരം അയാൾ ഓര്‍മിക്കപ്പെടുന്നതെന്ന് ചാണക്യന്‍ പറയുന്നു.

';

വിനയം

വിനയം നിങ്ങളുടെ സുഹൃത്തായിരിക്കണം. നിങ്ങളുടെ വിനയം ചില സമയങ്ങളില്‍ നിങ്ങളുടെ ശത്രുക്കളെ ദുര്‍ബലപ്പെടുത്തിയേക്കാം, അത് എല്ലായ്‌പ്പോഴും നിങ്ങളെ ആത്മനിയന്ത്രണത്തില്‍ നിലനിര്‍ത്തുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

';

VIEW ALL

Read Next Story