Chanakya Niti

പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ചാണക്യന്‍. ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അദ്ദേഹം തന്റെ നീതി ശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്.

';

വിദ്യാർത്ഥികൾ

ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. വിദ്യാർത്ഥികളുടെ ശോഭിത ഭാവിക്കായ് ചാണക്യന്റെ ഈ വചനങ്ങൾ അനുസരിക്കാം...

';

ലഹരി

മയക്കുമരുന്ന്, ലഹരി മുതലായവയില്‍ നിന്ന് വിദ്യാർത്ഥികൾ വിട്ടുനില്‍ക്കണമെന്ന് ചാണക്യൻ പഠിപ്പിക്കുന്നു. മോശം ശീലങ്ങള്‍ നിങ്ങളുടെ വിജയത്തിന് തടസ്സമാകും.

';

കൃത്യത

വിദ്യാര്‍ത്ഥികള്‍ അവരുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.അലസത വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധിച്ചാൽ വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറാം.

';

അച്ചടക്കം

ജീവിതത്തില്‍ അച്ചടക്കം വളരെ പ്രധാനമാണ്. അച്ചടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏത് കാര്യത്തിലും വിജയം നേടാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല.

';

സുഹൃത്തുക്കൾ

ഈ പ്രായത്തില്‍ സുഹൃത്തുക്കളുടെ കൂട്ടായ്മ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തന്നെ തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്ന് കുട്ടികൾ അകന്നു നില്‍ക്കണം.

';

അലസത

വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ശത്രുവാണ് അലസതയെന്ന് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറയുന്നു. അലസത നിങ്ങളെ എങ്ങുമെത്തിക്കില്ല. വിജയമാണ് ലക്ഷ്യമെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യണം.

';

VIEW ALL

Read Next Story