Chanakya Niti

ദാമ്പത്യമായാലും സൗഹൃദമായാലും, ബന്ധങ്ങൾ ദൃഢമാക്കാൻ ഈ ചാണക്യ വചനങ്ങൾ അനുസരിക്കൂ....

user Zee Malayalam News Desk
user Nov 17,2024

ചാണക്യ നീതി

ഭാരതീയ തത്വചിന്തകനായ ചാണക്യന്റെ അറിവുകളുടെ സമാഹരണമാണ് ചാണക്യനീതി. ചാണക്യനീതിയിലും അര്‍ഥശാസ്ത്രത്തിലുമുള്ള അറിവുകള്‍ ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ വിജയം നേടാനും വെല്ലുവിളികളെ അതിജീവിക്കാനും സഹായിക്കുന്നു.

ബന്ധങ്ങൾ

ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് മനുഷ്യന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയില്‍ പരാമർശിക്കുന്നുണ്ട്. ചാണക്യന്‍ പറയുന്ന ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബന്ധങ്ങളില്‍ നമുക്കൊരിക്കലും പാളിച്ചകള്‍ സംഭവിക്കില്ല.

സ്വഭാവം

ഏതൊരാളുമായും ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് ആയാളുടെ സ്വഭാവം മനസ്സിലാക്കണമെന്ന് ചാണക്യൻ പറയുന്നു. അതിനുവേണ്ടി ആളുകളുടെ വാക്കുകളേക്കാള്‍ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.

വിശ്വസ്തത

സത്യസന്ധത പുലര്‍ത്തുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. ഒരു ബന്ധത്തിൽ വളർച്ച ഉണ്ടാകണമെങ്കില്‍ പരസ്പര വിശ്വാസം കൂടിയേ തീരൂവെന്ന് ചാണക്യ നിര്‍ദ്ദേശിക്കുന്നു.

സുഹൃത്തുക്കൾ

സുഹൃത്തുക്കളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ചാണക്യ ഉപദേശിക്കുന്നു. നെഗറ്റീവ് ചിന്തകളോ നിഗൂഢ ലക്ഷ്യങ്ങളോ ഉള്ളവരുമായി സൗഹൃദം കൂടരുത്. പോസിറ്റീവ് ആയവരും പിന്തുണ നല്‍കുന്നവരുമായ വ്യക്തികളാണ് ഒപ്പമുള്ളതെങ്കില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയും.

പ്രശ്നങ്ങൾ

ഏതൊരു ബന്ധത്തിലും പ്രശ്നങ്ങൾ സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുക. അഭിപ്രായവ്യത്യാസങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനും വ്യക്തിപരമായ ബന്ധങ്ങളില്‍ ഐക്യം ഉറപ്പാക്കുന്നതിനും തുറന്ന ആശയവിനിമയം പ്രധാനമാണ്.

ക്ഷമ

ചാണക്യന്‍ എടുത്തുപറയുന്ന മറ്റൊരു ഗുണമാണ് ക്ഷമ. ധൃതിയും ആവേശവും കൂടാതെ വെല്ലുവിളികളെ നേരിടാനുള്ള ക്ഷമ വ്യക്തിബന്ധങ്ങളെ ശക്തമാക്കുമെന്ന് ചാണക്യൻ പറയുന്നു.

സഹാനുഭൂതി

മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതില്‍ സഹാനുഭൂതി പ്രധാനമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹാനുഭൂതി വളര്‍ത്തിയെടുക്കണമെന്ന് ചാണക്യന്‍ പഠിപ്പിക്കുന്നു.

സമയം

പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ സമയവും ഊര്‍ജവും മാറ്റിവെക്കണമെന്ന് ചാണക്യ പഠിപ്പിക്കുന്നു. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പരിശ്രമവും അര്‍പ്പണബോധവും ആവശ്യമാണ്.

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

VIEW ALL

Read Next Story