വിജയം നിങ്ങളെ തേടിയെത്തും; ഈ ചാണക്യ വചനങ്ങൾ മന:പാഠമാക്കൂ....
പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉപകരിക്കുന്ന തന്ത്രങ്ങളും നിയമങ്ങളുമാണ് ചാണക്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയ ചാണക്യനീതിയിൽ ഉള്ളത്.
സമകാലിക ജീവിതത്തിന് ഇപ്പോഴും ചാണക്യന്റെ ഉപദേശങ്ങൾ ഏറെ പ്രസക്തമാണ്. ചാണക്യ നീതിയിലെ തത്വങ്ങൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ആളുകൾക്ക് ജീവിതത്തിൽ വിജയം നേടാൻ കഴിയും.
ലക്ഷ്മി, പ്രാണൻ, ജീവൻ, ശരീരം ഇവയെല്ലാം കൈവിട്ടുപോകാം. വെറും ധർമ്മം മാത്രമാണ് സ്ഥിരമായിട്ടുള്ളത്.
വിഡ്ഢികളായ നൂറുണക്കിന് പുത്രന്മാരെക്കാൾ നല്ലത് ഒരു ഗുണവാനായ പുത്രനാണ്. ആയിരക്കണക്കിന് നക്ഷത്രങ്ങളെ കൊണ്ട് ഇരുട്ടിനെ അകറ്റാനാകുകയില്ല, അത് ഒരു ചന്ദ്രനെകൊണ്ട് മാത്രം സാധ്യമാകുന്നു.
സത്യങ്ങൾ വിളിച്ച് പറയാനുള്ള ധൈര്യം കാണിക്കുന്നവന്റെ നേരെ വെറുപ്പിന്റെ ജ്വാലയും ആളി പടരും.
പിതാവിന്റെ ഏറ്റവും വലിയ കർത്തവ്യമാണ് മക്കൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യഭ്യാസം നൽകുകയെന്നത്.
ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി. ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക.
അന്നവും ജലവും മധുരമായ സംസാരവുമാണ് ഭൂമിയിലെ മൂന്ന് രത്നങ്ങൾ, വിഡികൾ വെറും കല്ലുകഷ്ണത്തിന് രത്നമെന്ന പേര് നൽകുന്നു.
ആരുടെ പക്കലാണോ ധനമുള്ളത് അവരുടെ പക്കൽ വളരെയധികം മിത്രങ്ങളും സഹോദരങ്ങളും ബന്ധുക്കളും ഉണ്ടാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.