കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാൻ മികച്ച പാനീയങ്ങൾ
ബീറ്റ്റൂട്ട് ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അവശ്യ സംയുക്തങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്.
ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകളാൽ സമ്പന്നമാണ് അവക്കാഡോ.
ഹിബിസ്കസ് ടീ അഥവാ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ബദാം മിൽക്കിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഓട്ട്മിൽക്ക് സ്മൂത്തി ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
കാറ്റെച്ചിനുകൾ എന്ന ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായ ഗ്രീൻ ടീ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
സോയ മിൽക്കിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.