ആമാശയത്തിലെ ദഹനത്തെ പിന്തുണയ്ക്കുന്ന സ്രവം ഉത്തേജിപ്പിക്കുന്നതിൽ നെല്ലിക്ക മികച്ച പിന്തുണ നൽകുന്നു. അതുവഴി പോഷകങ്ങൾ ആഗിരണം ചെയ്യാനും, മലബന്ധം, ദഹനക്കേട്, തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും അംല ജ്യൂസ് സഹായിക്കുന്നു.
കരളിനെ ശുദ്ധീകരിച്ച് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ നെല്ലിക്ക ജ്യൂസിൽ ഉണ്ട്. ഇത് ശരീരത്തിലെ മറ്റു അവയവങ്ങളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നെല്ലിക്ക ജ്യൂസ് മികച്ച തിരഞ്ഞെടുപ്പാണ്. ഇതിലെ നാരുകൾ ശരീര ഭാരം കുറയ്ക്കാൻ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.
ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാൻ നെല്ലിക്ക ജ്യൂസ് വളരെ മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും സഹായിക്കും.
നെല്ലിക്ക ജ്യൂസിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി കാണപ്പെടുന്നു ഇത് ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമം നിലനിർത്താൻ സഹായിക്കുന്നു. പതിവായി കഴിക്കുന്നത് മുഖത്തിലെ ചുളിവുകൾ, മുഖക്കുരു, മറ്റ് പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ഉയരുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹ രോഗികൾക്ക് ഇത് മികച്ച ഗുണം നൽകും.
തലയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും, മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അകാലനരയ്ക്കും നെല്ലിക്ക ജ്യൂസ് വളരെ മികച്ചതാണ്.
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായകരമാണ് അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാം.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്. സി മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല