പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ ബദലുകൾ
തേങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാരയിൽ ഇരുമ്പ്, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
മേപ്പിൾ സിറപ്പിൽ കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.
തേൻ പ്രകൃതിദത്തമായ മധുരമാണ്. തേനിൽ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.
ഉണങ്ങിയ ഈന്തപ്പഴത്തിൽ നിന്നാണ് ഈന്തപ്പഴം പഞ്ചസാര നിർമിക്കുന്നത്. ഇതിൽ നാരുകളും പൊട്ടാസ്യവും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.
കലോറി രഹിതമായ മധുരമാണ് സ്റ്റീവിയ. സ്റ്റീവിയ ചെടിയുടെ ഇലയിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
ബ്രൌൺ ഷുഗറിൽ വെളുത്ത പഞ്ചസാരയെ അപേക്ഷിച്ച് കലോറി കുറവാണ്. ഇതിൽ കാത്സ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, വിറ്റാമിൻ ബി-6 എന്നിവയും അടങ്ങിയിരിക്കുന്നു.
ശർക്കരയിൽ പഞ്ചസാരയേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
മസ്കോവാഡോ പഞ്ചസാര അഥവാ ദേശി ഖണ്ഡ് സംസ്കരിച്ച പഞ്ചസാരയ്ക്ക് ഒരു മികച്ച ബദലാണ് ഇത്.
ഇത് പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.