രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വേനൽക്കാലത്ത് കഴിക്കാവുന്ന പാനീയങ്ങൾ
ചിയ വിത്ത് പാനീയത്തിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
ദഹനം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്ന പോഷക ഗുണങ്ങൾ ചെറുപയർ പൊടിയിലുണ്ട്.
വുഡ് ആപ്പിൾ പാനീയം ഉയർന്ന ആൻറി ഓക്സിഡൻറ് ഗുണങ്ങളുള്ളതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
കോകും അഥവാ പുനാർപുളി മാഗോസ്റ്റിൻ വർഗത്തിൽപ്പെട്ട ഫലമാണ്. കോകും ജ്യൂസ് പഞ്ചസാര ചേർക്കാതെ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.
ബട്ടർമിൽക്കിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യത്തിനും ദഹനത്തിനും ഗുണം ചെയ്യും. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ക്രാൻബെറിയിൽ വിറ്റാമിൻ ഇ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് മികച്ചതാണ്.
വേനൽക്കാലത്ത് വെജിറ്റബിൾ ജ്യൂസുകൾ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ വെജിറ്റബിൾ ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
തേങ്ങാവെള്ളം ശരീരത്തെ തണുപ്പിക്കുന്നതിന് മികച്ചതാണ്. ഇവയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളത്തിൽ തുളസി വിത്തുകൾ ചേർത്ത് കഴിക്കുന്നത് രുചി വർധിപ്പിക്കാനും പ്രമേഹരോഗികൾക്ക് ആരോഗ്യത്തിന് ഗുണം ചെയ്യാനും സഹായിക്കും.