ഇന്ന് ഏറെ സാധാരണമായ ഒരു രോഗാവസ്ഥയായാണ് പ്രമേഹം അറിയപ്പെടുന്നത്. ICMR ന്‍റെ കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Zee Malayalam News Desk
Oct 19,2023
';


കഴിഞ്ഞ 30 വര്‍ഷത്തിനിടെ പ്രമേഹ ബാധിതരുടെ എണ്ണത്തിൽ 150% വവര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. മോശം ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഇത്തരത്തില്‍ പ്രമേഹ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.

';


രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നതാണ് പ്രമേഹത്തിന്‍റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന നിസാരമായ വ്രണങ്ങള്‍ പോലും ഉണങ്ങാന്‍ താമസിക്കുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമായി കാണാം.

';


ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ചിട്ടയായ വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും.

';


പാവയ്ക്ക ജ്യൂസ്. ഇത് ഏറെ രുചികരവും പോഷകഗുണമുള്ളതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്.

';


വൈറ്റമിൻ സി, സിങ്ക്, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ എ തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്

';

പാവയ്ക്ക ജ്യൂസ് എങ്ങിനെ ഉണ്ടാക്കാം?

പാവയ്ക്ക നന്നായി കഴുകി പാകമായ കുരു കളഞ്ഞ് ജ്യൂസറില്‍ നന്നായി അടിച്ചെടുക്കുക. ഇതിന്‍റെ നീര് നന്നായി അരിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് അല്പം ചെറുനാരങ്ങാനീരും അൽപം ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ പാവയ്ക്ക ജ്യൂസ് റെഡി...!!

';

പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിന്‍റെ മറ്റ് ഗുണങ്ങൾ അറിയാം

ശരീരഭാരം കുറയ്ക്കുന്നു, പ്രതിരോധശേഷി കൂട്ടുന്നു, കാൻസർ പ്രതിരോധം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ആരോഗ്യകരമായ ദഹനവ്യവസ്ഥ,

';

പാവയ്ക്ക ജ്യൂസ് കുടിയ്കാന്‍ പറ്റിയ സമയം

രാവിലെ വെറുംവയറ്റില്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് പാവയ്ക്ക ജ്യൂസിലെ പോഷകങ്ങള്‍ ഏറ്റവുമധികം ആഗിരണം ചെയ്യാന്‍ സഹായിയ്ക്കും.

';

VIEW ALL

Read Next Story