നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കയ്പ്പ. ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണെങ്കിലും ഇതിന്റെ കയ്പ്പേറിയ രുചി കാരണം പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഈ കയ്പ്പ വിഭവങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.
കയ്യപ്പ നന്നായി കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കുക. ശേഷം അതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. കയ്പ്പ വറുത്തത് തയ്യാറായി കഴിഞ്ഞു.
കയ്പ്പക്ക ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് മാറ്റി വെക്കുക. അൽപ്പ സമയത്തിന് ശേഷം അതിലേക്ക് മഞ്ഞൾ, മുളകു പൊടി, ജീരകം തുടങ്ങിയ മസാലയ്ക്കൊപ്പം അൽപ്പം കടലമാവ് കൂടി ചേർത്ത് മിക്സാക്കുക. ഇത് മാറ്റിവെച്ച കയ്പ്പയിൽ ചേർത്ത് കുഴച്ചതിന് ശേഷം പൊരിച്ചെടുക്കുക.
കയപ്പ നെറുകേ കീറുക. അതിലേക്ക് ഉള്ളി, തക്കാളി,ഇഞ്ചി,വെളുത്തുള്ളി, മസാലപ്പൊടികൾ എന്നിവ ചേർത്ത് വഴറ്റിയെടുത്ത ഉരുളക്കിഴങ്ങ് മിശ്രിതം വെച്ച് നിറയ്ക്കുക. ശേഷം ആവിയിൽ വെച്ച് വേവിച്ചെടുക്കുക.
ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ വഴറ്റിയെടുക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കുക. ശേഷം അരിഞ്ഞ കയ്പ്പയും ചേർത്ത് വേവിക്കുക പിന്നീട് ഉപ്പും അൽപ്പം ശർക്കരയും ചേർക്കുക. കറി റെഡി.
മറ്റ് പച്ചക്കറികൾക്കൊപ്പം ചെറുതായി അരിഞ്ഞ കയപ്പയും ചേർക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളും ചേർക്കാം. സാലഡ് റെഡി.
കാരറ്റ്,ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം കയ്പ്പയും ചേർത്ത് വെളുത്തുള്ളിയും ചേർത്ത് തയ്യാറാക്കുന്ന വിഭവമാണിത്.
കയ്പ്പക്ക, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിയുക എണ്ണയിലിട്ട് വഴറ്റി മുളകു പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർക്കുക. അച്ചാർ റെഡി.