ഓട്സിൻറെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം
ഓട്സിൽ ലയിക്കുന്ന ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഓട്സിലെ ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ തടയുന്നു.
ആൻറി ഓക്സിഡൻറുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഓട്സ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
ഓട്സ് പ്രഭാതഭക്ഷണമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഓട്സിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.