ആരോഗ്യ സംരക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് പ്രധാനമാണ്. എന്നാൽ ചില അവസരങ്ങളിൽ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. എപ്പോഴാണ് അതെന്ന് നോക്കാം...
രക്തസമ്മർദ്ദം കുറഞ്ഞവർ ഒരു കാരണവശാലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കരുത്. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ഗർഭിണികൾ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കരുത്. ഇത് നൈട്രേറ്റ് വിഷബാധയ്ക്ക് കാരണമാകും.
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കും.
വിദ്ഗധോപദേശമില്ലാതെ ക്യാൻസർ പോലുള്ള രോഗാവസ്ഥയുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
സർജറിക്ക് മുൻപായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാൽ മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല