വീട്ടുമുറ്റത്തെ റോസാ ചെടി പൂക്കുന്നില്ലെങ്കിൽ ഇനി ഇത് പരീക്ഷിച്ചോളൂ...
സ്വന്തം വീട്ടുമുറ്റത്ത് റോസാപ്പൂ കുലകുലയായി പൂവിടാൻ ഈ ഒരു വെള്ളം മതി
നിത്യേന നം ഉപയോഗിക്കുന്ന അരി കഴുകിയ വെള്ളം. സാധാരണ അരികഴുകിയ ശേഷം നമ്മൾ ആ വെള്ളം കളയാറാണല്ലോ പതിവ് എന്നാൽ ഇനി അത് വേണ്ട. ഈ വെള്ളം പൂന്തോട്ടത്തില്‍ ഉപയോഗിച്ചോളൂ
റോസാച്ചെടികളുടെ വിവിധ വെറൈറ്റികള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങിയ ശേഷം അത് പൂക്കുന്നില്ലെന്ന് പലരും പറയാറുണ്ട്. അത്തരക്കാര്‍ക്ക് ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കൂ
പൂക്കള്‍ വിരിയാത്ത ചെടികളില്‍ പൂ വിരിയിക്കാനുള്ള ഒരു സൂപ്പർ ടിപ്പാണിത്. അരി കഴുകിയ വെള്ളം ദിവസവും റോസ ചെടികള്‍ക്ക് ഒഴിച്ച് കൊടുത്താല്‍ വേഗത്തില്‍ പുതിയ തളിരിലകളും മൊട്ടുകളും വിരിയും
ഈ വെള്ളത്തിന് മണ്ണിലെ നല്ല ബാക്‌ടീരിയകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി ഈ വെള്ളം ഒഴിച്ച് കൊടുത്താല്‍ അത് ചെടികള്‍ തഴച്ച് വളരാനും പൂക്കള്‍ വിരിയാനും കാരണമാകും
ഇന്തോനേഷ്യയിലെ ഹസനുദ്ദീന്‍ സര്‍വകലാശാലയിലെ ബയോളജി ഡിപ്പാര്‍ട്ട്‌മെന്‍റിലും മലേഷ്യയിലെ യൂണിവേഴ്‌സിറ്റി പുത്രയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ലാന്‍ഡ് മാനേജ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിലും നടത്തിയ പഠനങ്ങളില്‍ ഈ വെള്ളം ചെടികളുടെ വളര്‍ച്ചക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്
ഈ വെള്ളം ചെടികളുടെ വളര്‍ച്ചയെ പരിപോഷിക്കുകയും അവ പൂക്കുന്നതിനും കായ്‌ക്കുന്നതിനും കാരണമാകുകയും ചെയ്യും
ഇതിനു കാരണം ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്, മാംഗനീസ്, മറ്റ് സസ്യ ഘടകങ്ങള്‍ എന്നിവയുടെ സാന്നിധ്യമാണ്. ഇത് കൂടാതെ മറ്റ് നിരവധി ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്