Skin Care Tips: ചർമ്മം തിളങ്ങണോ... ബീറ്റ്റൂട്ട് - നെല്ലിക്ക ജ്യൂസ് കുടിച്ചോളൂ!

Published by: Ajitha Kumari | Nov 07, 2023

തിളങ്ങുന്ന ചർമ്മം:

തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തതായി ആരെങ്കിലും ഉണ്ടോ? മുഖത്തെ കരുവാളിപ്പും ക്ഷീണവുമൊക്കെ നമ്മൾ ശ്രദ്ധിക്കുക ഏതെങ്കിലും ചടങ്ങുകൾക്ക് പോകാൻ റെഡിയാകുമ്പോൾ ആയിരിക്കും.

Published by: Ajitha Kumari | Nov 07, 2023

മുഖത്തിന്റെ തിളക്കം കൂട്ടാൻ

മേക്കപ്പിന്റെയോ മറ്റ് ക്രീമുകളുടേയോ സഹായം ഇല്ലാതെ വീട്ടിൽ ഇരുന്നുകൊണ്ട് മുഖത്തിന്റെ തിളക്കവും തുടിപ്പും കൂട്ടിയാലോ.

Published by: Ajitha Kumari | Nov 07, 2023

ബെറ്റ്‌റൂട്ടും നെല്ലിക്കയും

ഞെട്ടണ്ടാ ഇതിനായി വേണ്ടത് നെല്ലിക്കയും ബീറ്റ്റൂട്ടുമാണ്. ഇത് നിങ്ങളുടെ മുഖത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കും.

Published by: Ajitha Kumari | Nov 07, 2023

വിറ്റാമിൻ സി

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ പ്രോട്ടീന്റെ സമന്വയത്തെ സഹായിക്കുന്ന ഏറ്റവും ശക്തമായ ആന്റി ഓക്സൈഡുകളിൽ ഒന്നാണ് ഇത് ചർമ്മം യുവത്വമുള്ളതായി തോന്നിച്ച് ചർമ്മത്തിന് നല്ല ഫ്രഷ്നസ്സ് നൽകും.

Published by: Ajitha Kumari | Nov 07, 2023

ആൻറി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്

നെല്ലിക്ക സത്തിൽ ശക്തമായ ആൻറി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതേസമയം ബീറ്റ്റൂട്ടിൽ ബീറ്റാലൈൻ അടങ്ങിയിട്ടുണ്ട് ഒപ്പം ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും. ഈ ശക്തമായ കോമ്പിനേഷൻ ചുവപ്പ് പാടുകളെ കുറയ്ക്കാനും വിവിധ ചർമ്മ അവസ്ഥകളെ ശമിപ്പിക്കാനും സഹായിക്കും.

Published by: Ajitha Kumari | Nov 07, 2023

എങ്ങനെയാണ് ജ്യൂസ് ഉണ്ടാക്കുക

ജ്യൂസ് ഉണ്ടാക്കാൻ 100 ​ഗ്രാം ബീറ്ററൂട്ടും രണ്ട് ചെറിയ നെല്ലിക്കയും ആണ് ആവശ്യം. ഇത് മിക്സിയിലിട്ട് ആവശ്യമുള്ള വെള്ളവും ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചുപയോഗിക്കുക.

Published by: Ajitha Kumari | Nov 07, 2023

നെല്ലിക്കയും ബീറ്റ്റൂട്ടും

ഈ ജ്യൂസ് കൊളാജിൻ വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും, വീക്കം ചെറുക്കാനും, ഹൈപ്പർ പി​ഗ്മെന്റേഷൻ നിയന്ത്രിക്കാനും, ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഈ നെല്ലിക്കയും ബീറ്റ് റൂട്ടും നിങ്ങളുടെ ചർമ്മത്തിൽ മാറ്റമുണ്ടാക്കും.

Published by: Ajitha Kumari | Nov 07, 2023

VIEW ALL

Read Next Story