Tomato Benefits

തടി കുറയ്ക്കാൻ തക്കാളി സൂപ്പറാണ്

Ajitha Kumari
Oct 06,2023
';

തടി കുറയ്ക്കാൻ

തടി കുറയ്ക്കാൻ എന്തൊക്കെയാ നമ്മൾ ചെയ്തു കൂട്ടുന്നത് അല്ലെ. പല തരത്തിലുള്ള പച്ചക്കറികൾ കഴിച്ചും, ജ്യൂസുകൾ കുടിച്ചുമൊക്കെ തടി കുറയ്ക്കാൻ പണിപെടുന്നുമുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തടി കുറയ്ക്കാൻ തക്കാളി കഴിച്ചിട്ടുണ്ടോ...

';

തക്കാളി

തക്കാളിയിൽ പ്രോട്ടീൻ, ധാതുക്കൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല തക്കാളി നിങ്ങളുടെ ചർമ്മത്തെ മിനുസപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യും. ഇതിനെല്ലാത്തിനും പുറമെ തക്കാളി തടികുറയ്ക്കാനും ബെസ്റ്റാണ്

';

അമിതവണ്ണം

അമിതവണ്ണം കുറയ്ക്കാൻ തക്കാളി അടിപൊളിയാണ്. എങ്ങനെയെന്നറിയാം...

';

കലോറി

വിറ്റാമിനുകൾ, പ്രോട്ടീൻ, ധാതുക്കൾ, നാരുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തക്കാളി. എങ്കിലും ഇതിൽ കലോറി കുറവാണ് കേട്ടോ. ഒരു ഇടത്തരം തക്കാളിയിൽ 16 കലോറിയാൻ ഉളളത്. രണ്ട് തക്കാളി കഴിക്കുമ്പോൾ വയർ നിറയും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';

ഫൈബർ:

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നത് എത്രപേർക്കറിയാം. ഇവ രണ്ടും അടങ്ങിയ തക്കാളി തടി കുറക്കാൻ നിങ്ങളെ സഹായിക്കുമെന്നതിൽ സംശയം വേണ്ട.

';

മെറ്റബോളിസം

തക്കാളി കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. അതിലൂടെ നിങ്ങൾക്ക് തടി കുറയ്ക്കാം. എന്നാൽ തക്കാളി കഴിക്കുന്നത് കൊണ്ട് മാത്രം തടി കുറയില്ല കേട്ടോ ഒപ്പം ശരിയായ ഭക്ഷണവും വ്യായാമവും പിന്തുടരണം.

';

VIEW ALL

Read Next Story