തടി കുറയ്ക്കണം ആലില വയർ സ്വന്തമാക്കണം എന്നൊക്കെ ആഗ്രഹമുള്ളവരല്ലേ നിങ്ങൾ?
മടി കൊണ്ട് പലപ്പോഴും കഷ്ടപ്പെടാന്‍ നമുക്ക് വയ്യ അല്ലെ. എന്നാൽ അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ നമുക്ക് ഭാരം കുറച്ചാലോ.
വിവിധ തരം ചായകള്‍ കൊണ്ട് നമുക്ക് നമ്മുടെ ഭാരം കുറയ്ക്കാനാവുമെന്ന് എത്ര പേര്‍ക്കറിയാം? നോക്കാം...
ഇഞ്ചി ചേര്‍ത്ത ചായ ഒരുപാട് ഗുണങ്ങളുള്ളതാണ്. ദഹനത്തെയും, ഭാരത്തെയും നിയന്ത്രിക്കാൻ ഒരുപോലെ സഹായിക്കും. തെര്‍മോജനിക് ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് രാവിലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ഇത് തെളിഞ്ഞ വെള്ളം പോലെയുള്ള ഒരു ചായയാണ്. അധികം സംസ്‌കരിക്കാത്ത കാര്യങ്ങളാണ് ഇതില്‍ ഉപയോഗിക്കുക. തേയില ഏറ്റവും ഇളയതാവുന്ന സമയത്ത് പറിച്ചെടുക്കുന്നതാണ് വൈറ്റ് ടീയില്‍ ഉപയോഗിക്കുന്നത്. ഇത് ശരിക്കും പച്ചയായ തേയിലകളായിരിക്കും
വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഗ്രീൻ ടീ സഹായിക്കും. ഇതിലൂടെ കുടവയറും, അമിത ഭാരവും ഒരുപോലെ കുറയും. ഗ്രീൻ ടീയിൽ ഇവ ആന്റിഓക്‌സിഡന്റായ കാറ്റെചിന്‍സ് അടങ്ങിയിട്ടുണ്ട്. ശരീര പോഷണത്തെ മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും
ബ്ലാക് ടീ അല്ലെങ്കിൽ കട്ടന്‍ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ പോളിഫിനല്‍സും ഫ്‌ളാവോന്‍സും അടങ്ങിയിട്ടുണ്ട്. ഇവ കുടവയര്‍ കുറയ്ക്കുന്നതിന് സഹായിക്കും.
ഇതൊരു ചൈനീസ് കട്ടന്‍ ചായയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ഒപ്പം ഫാറ്റി ആസിഡുകളെ നിയന്ത്രിച്ച് ദഹനത്തെ മെച്ചപ്പെടുത്തും അതിലൂടെ ശരീരഭാരം കുറയും