മുഖസൗന്ദര്യം വർധിപ്പിക്കാൻ ഈ പഴങ്ങളുടെ തൊലി സൂപ്പറാ..!
സുന്ദരിയായി കാണാനും മുഖം തിളങ്ങാനും ആഗ്രഹിക്കുന്ന എല്ലാവരും പല വിധത്തിലുള്ള സാധനങ്ങൾ മുഖത്ത് പുരട്ടാറുണ്ട് അല്ലെ?
ഫ്രൂട്സ് കഴിക്കാൻ നമുക്ക് വളരെയധികം ഇഷ്ടമാണ് പക്ഷേ പഴങ്ങൾ കഴിച്ചതിനുശേഷം അതിന്റെ തൊലി വലിച്ചെറിയാറുമുണ്ട് അല്ലെ? എന്നാൽ ഈ തൊലി കൊണ്ട് മുഖത്തിന്റെ തിളക്കം എങ്ങനെ നിലനിർത്താമെന്ന് അറിയാമോ?
മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ പലരും വിലകൂടിയ സാധനങ്ങൾ വാങ്ങുന്നു എന്നിട്ടും ഉപയോഗമുണ്ടാകാറില്ല. എന്നാൽ ഓറഞ്ച് തൊലി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടും മാറും.
പപ്പായയുടെ തൊലിയും നിങ്ങൾക്ക് മുഖത്ത് പുരട്ടാം. ഇത് മുഖത്തിന് ഏറെ ഗുണം ചെയ്യും. വേണമെങ്കിൽ നിങ്ങൾക്കിതിനെ ഫേസ് പാക്ക് പോലെ മുഖത്ത് പുരട്ടാം.
മാങ്ങാത്തൊലി മുഖത്തെ മൃദുലമാക്കുകയും തിളക്കാം നൽകുകയും ചെയ്യുന്നു. തൊലി പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം
പഴം കഴിച്ച ശേഷം നമ്മൾ പഴത്തൊലി വലിച്ചെറിയുന്നു. എന്നാൽ നിങ്ങൾക്കറിയാമോ ഇതിന്റെ പേസ്റ്റ് മുഖത്ത് പുരട്ടുന്നത് മുഖത്തെ ടാനിങ് മാറ്റാൻ ഉത്തമമാണ്
ചെറുനാരങ്ങയുടെ തൊലി മുഖത്ത് പുരട്ടുന്നത് വഴി ചർമ്മത്തിലെ അഴുക്ക് നീങ്ങി മുഖത്തിന് തിളക്കം വർദ്ധിക്കും. ഇതിന്റെ പായ്ക്ക് ആഴ്ചയിൽ രണ്ടുതവണ ഉയോഗിക്കാവുന്നതാണ്