Benefits Of Dates

വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എന്നാൽ ഈന്തപ്പഴം കഴിച്ചു തുടങ്ങിക്കൊള്ളൂ.

';

ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം എന്നത് ഏവർക്കും അറിയാവുന്നകാര്യമാണല്ലോ. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

';

ഫൈബർ

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ള ഈന്തപ്പഴം തടി കുറയ്ക്കാൻ ഉത്തമമാണ്. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കാം.

';

പ്രോട്ടീന്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന് വേണ്ട ഊര്‍ജവും നൽകും. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടുന്നതിനും വിളര്‍ച്ചയെ തടയുന്നതിനും സഹായിക്കും.

';

ദഹനം

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നതിലൂടെ മലബന്ധ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.

';

കുതിര്‍ത്ത ഈന്തപ്പഴം

കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കുമെന്നാണ് പറയുന്നത്.

';

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും.

';

മിതമായ അളവിൽ

മിതമായ അളവിൽ മാത്രമേ ഈന്തപ്പഴം കഴിക്കാവൂ. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് പറയുന്നത്. ഡോക്ടറോട് ചോദിച്ചതിന് ശേഷം ദിവസവും രണ്ട് മുതല്‍ മൂന്ന് ഈന്തപ്പഴം വരെ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.

';

VIEW ALL

Read Next Story