Cranberry Benefits: ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തനും ക്രാൻബെറി മികച്ചത്!

';


ചുവന്ന നിറമുള്ള ക്രാൻബെറി ജ്യൂസ് വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. മുഖക്കുരു തടയാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുമെല്ലാം ക്രാൻബെറി സഹായകമാണ്.

';


വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ക്രാൻബെറി ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ക്ഷതങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. ഇത് പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുന്ന‌തിന് സഹായിക്കും.

';


ക്രാൻബെറിയിൽ കാണപ്പെടുന്ന ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ സിന്തസിസിൽ നിർണായക പങ്ക് വഹിക്കും.

';


ചർമ്മത്തിന് ഘടനയും ഇലാസ്തികതയും നൽകുന്നതിന് സഹായകമായ പ്രോട്ടീനാണ് കൊളാജൻ. ദൃഢവും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് മതിയായ കൊളാജൻ ഉത്പാദനം അത്യാവശ്യമാണ്.

';


കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കുന്നതിലൂടെ ക്രാൻബെറി ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മിനുസമാർന്ന നിറത്തിനും കാരണമാകുന്നു.

';


ക്രാൻബെറികളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കും. ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതായി കാണപ്പെടുന്നു.

';

ആൻറി ബാക്ടീരിയൽ ഗുണങ്ങൾ

മുഖക്കുരുവും പൊട്ടലും തടയാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ക്രാൻബെറിയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഉപരിതലത്തിലുള്ള ബാക്ടീരിയകൾ സുഷിരങ്ങൾ അടയുകയും മുഖക്കുരു വളർച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഇതിലെ ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾക്ക് ഈ ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ കഴിയും.

';

ക്രാൻബെറി സീഡ് ഓയിൽ

ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പന്നമായ ക്രാൻബെറി സീഡ് ഓയിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും നേർത്ത വരകൾ കുറയ്ക്കാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും.

';

VIEW ALL

Read Next Story