ഓറഞ്ച് തൊലി കളയരുതേ... ഗുണങ്ങൾ ഏറെ!
സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മികച്ചതാണ്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണിത്
ഓറഞ്ച് തൊലി വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് നല്ലതാണ്. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഘടകമായും പ്രവർത്തിക്കും
ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ അത് ചർമ്മത്തിന് തിളക്കം നൽകും. പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും
ഓറഞ്ചിന് പ്രകൃതിദത്തമായ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ഈർപ്പം തടയാനും ചർമ്മത്തെ തിളക്കമുള്ളതുമാക്കി നിലനിർത്താനും സഹായിക്കും
ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്രയും തന്നെയുണ്ട് ഓറഞ്ചിന്റെ തൊലിക്കും, അറിയാം...
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓറഞ്ച് തൊലിയിലുണ്ട്. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓറഞ്ച് തൊലി പലർക്കും ഉപകരിച്ചിട്ടുണ്ട്.
ഓറഞ്ച് തൊലി ചർമ്മത്തിന് ഒരു അനുഗ്രഹാം തന്നെയാണ്. എണ്ണമയമുള്ള ചർമ്മത്തിന് ഓറഞ്ച് തൊലി വളരെ നല്ലതാണ്. അതായത് ഓറഞ്ച് തൊലിയുടെ പൊടി തേനിൽ കലർത്തി പേസ്റ്റാക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
ഓറഞ്ചിൻ്റെ തൊലി മുഖത്തെ കറുത്തപാടുകൾ നീക്കാൻ നല്ലതാണ്. ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഏജൻ്റായി ഇത് പ്രവർത്തിക്കും
ഓറഞ്ച് തൊലികൾ നിങ്ങളുടെ മുഖത്തിന് തിളക്കം നൽകും. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള പിഗ്മെൻ്റേഷൻ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഓറഞ്ച് തൊലിയുടെ പൊടി നല്ലതാണ്.
ഓറഞ്ച് തൊലി പൊടിയിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുണ്ട് അത് ചർമ്മത്തെ പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
ഓറഞ്ചിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരുവിനെതിരെ ഓറഞ്ച് സൂപ്പറാണ്