മാതളനാരങ്ങയിലെ അത്ഭുത ഗുണങ്ങളറിയാം
ആരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. പഴത്തിനും പച്ചക്കറിക്കും വിവിധ തരത്തിലുള്ള ഗുണങ്ങളുണ്ട്. അതിൽ ഒന്നാണ് മാതള നാരങ്ങാ ജ്യൂസ്. ഇത് കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ അറിയാം...
എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ഒപ്പം രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സഹായിക്കും.
പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ മാതള ജ്യൂസിനു കഴിയും. കാൻസർ കോശങ്ങളെ നശിപ്പിക്കാനും ട്യൂമർ വളർച്ചയും വ്യാപനവും തടയാനും സഹായിക്കുന്ന രാസവസ്തുക്കൾ മാതള നാരങ്ങാ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്
മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും സൂപ്പറാണ്
ദിവസേന മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക് പ്രഷർ കുറയ്ക്കുന്നു എന്നും പറയുന്നുണ്ട്
ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നതിനെ തിരെ പ്രവർത്തിക്കാൻ മാതളനാരങ്ങാ ജ്യൂസ് സഹായിക്കും. മാതള നാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്‌ട്രോൾ ഇല്ലാതാക്കാനും മാതള നാരങ്ങ ജ്യൂസിന് കഴിയും.
മാതള നാരങ്ങാ ജ്യൂസ് എപ്പോഴും ഉണ്ടാക്കിയ ഉടനെ കുടിക്കുക. ഫ്രിഡ്ജിൽ രണ്ടു ദിവസം വച്ചിട്ട് കുടിക്കാതിരിക്കുക. എന്നാലേ ഇതിന്റെ ഗുണങ്ങൾ പരമാവധി കിട്ടുകയുള്ളൂ.
ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് നല്ലതാണ്
മാതളനാരങ്ങ ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു