മുടിയുടെ ആരോഗ്യത്തിന് വർഷങ്ങൾക്ക് മുന്നേ ഉപയോഗിച്ച് വരുന്ന ഒരു എണ്ണയാണ് ആവണക്കെണ്ണ
ആൻ്റിഓക്‌സിഡൻ്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയ ആവണക്കെണ്ണ മുടിവളർച്ചയെ വേഗത്തിലാക്കും
ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും
ആവണക്കെണ്ണയിലെ ഒമേഗ6 ഫാറ്റി ആസിഡുകൾ മുടിപൊട്ടുന്നത് തടയും. ആവണക്കെണ്ണ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലൂടെ മുടി വളർച്ചയെ സഹായിക്കും
മാസത്തിലൊരിക്കൽ ആവണക്കെണ്ണ പുരട്ടുന്നത് മുടിയുടെ വളർച്ചയെ വളരെയധികം മെച്ചപ്പെടുത്തും
ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ആവണക്കെണ്ണ പുരികങ്ങളിലും കൺപീലികളിലും പുരട്ടുന്നത് മുടി വളരാൻ സഹായിക്കും. നല്ല മുടി വളർച്ചയ്ക്ക് ആഴ്ചയിൽ ഒരിക്കൽ ആവണക്കെണ്ണ ഉപയോഗിക്കുക
ഒലീവ് ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും അൽപം നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ പുരട്ടുന്നത് മുടി വളർച്ച വേഗത്തിലാക്കും
ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും. ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും നല്ലതാ
പുരികം വളരാനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. അഞ്ച് മിനുട്ട് നേരം മസാജ് ചെയ്തശേഷം അര മണിക്കൂർ കഴിഞ്ഞു കഴുകുക