തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ഏറെയാണ്
ജലദോഷത്തിനും പനിയ്ക്കുമെല്ലാം പണ്ട് മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒന്നാണ് തുളസി
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കും
തുളസി വെള്ളം പതിവായി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ശരീരത്തിലെ ദഹനേന്ദ്രിയങ്ങളെ സുഗമമാക്കുകയും ശരീരത്തിന്റെ പ്രവർത്തനത്തെ ഡിറ്റോക്സ് ചെയ്യാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്
തുളസിയിൽ ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചുമയെ മാറ്റി ഒപ്പം വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കും
ജലദോഷത്തിനും അനുബന്ധ അണുബാധകൾക്കും സംരക്ഷണം നൽകുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തുളസിയിലുണ്ട്
പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയററിൽ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ കിടുവാണ്
തുളസിയിൽ യൂജിനോൾ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കാനും നല്ലതാണ്
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും,രക്തം ശുദ്ധീകരിയ്ക്കും
ചർമത്തിനു തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും
തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കും. വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെയും ഇത് ഇല്ലാതാക്കും