Black Pepper Benefits

തണുപ്പ് കാലത്ത് കുരുമുളക് സൂപ്പറാ...

';

കുരുമുളക്

തണുപ്പുകാലത്ത് പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുമയും ജലദോഷവും ശമിക്കുന്നതിനും ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഉത്തമമാണ്.

';

അണുബാധ

കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അണുബാധയെ തടയാൻ സഹായിക്കുന്നു. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.

';

പെപ്പറിൻ

കുരുമുളകിൽ പെപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തം അടങ്ങിയിട്ടുണ്ട്. കുരുമുളകിന്‍റെ തനതായ രുചിയും ഗുണങ്ങളും നല്‍കുന്നത് ഇതാണ്. കുരുമുളക് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...

';

കുരുമുളകിലെ ഫൈബർ

ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വായു പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവയെ ഒഴിവാക്കാൻ സഹായിക്കും.

';

ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്ടം

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമായ കുരുമുളക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയും.

';

തുമ്മൽ ജലദോഷം

തണുപ്പുകാലത്ത് പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തുമ്മലും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും കഴിയും.

';

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ

ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും. ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ കുരുമുളകിലുണ്ട്

';

പോഷകങ്ങൾ

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കുരുമുളക് കഴിക്കുന്നത് വിറ്റാമിന്‍ ബി, സി, സെലിനിയം, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കും. ഇതിനായി കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തമാണ് സഹായിക്കുന്നത്.

';

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാനുള്ള കഴിവ് ഇതിനുണ്ട്.

';

VIEW ALL

Read Next Story