Amla Benefits: ഇടതൂർന്ന കറുത്ത മുടിക്ക് നെല്ലിക്ക കിടുവാണ്, അറിയാം-

Published by: Ajitha Kumari | Oct 09, 2023

മുടി കരുത്തുള്ളതാക്കാൻ

മുടി കരുത്തുള്ളതാക്കാൻ നെല്ലിക്ക ബെസ്റ്റാണ്. നെല്ലിക്ക പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും ഇതിലൂടെ കട്ടിയുള്ളതും ശക്തവുമായ മുടി ലഭിക്കുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.

Published by: Ajitha Kumari | Oct 09, 2023

വിറ്റാമിൻ സി

വിറ്റാമിൻ സി സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. ഇതിൽ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും.

Published by: Ajitha Kumari | Oct 09, 2023

മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും

മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഉപയോഗിക്കാവുന്ന ചില നെല്ലിക്ക പാക്കുകൾ അറിയാം

Published by: Ajitha Kumari | Oct 09, 2023

മുടിയുടെ പരിചരണം

മുടിയുടെ പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. ഇവിടെ നെല്ലിക്കയും വെളിച്ചെണ്ണയും ചേരുമ്പോൾ മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

Published by: Ajitha Kumari | Oct 09, 2023

നെല്ലിക്ക പായ്ക്ക്

നെല്ലിക്കാപ്പൊടി, മൈലാഞ്ചി പൊടി എന്നിവ ചൂടുവെള്ളത്തിൽ ചേർത്ത്‌ മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മാസത്തിൽ ഒരിക്കൽ മാത്രം ചെയ്യുക.

Published by: Ajitha Kumari | Oct 09, 2023

നെല്ലിക്ക പായ്ക്ക്

നെല്ലിക്കാപ്പൊടി, മൈലാഞ്ചി ഉണക്കിയത് എന്നിവ ചൂടുവെള്ളത്തിൽ ചേർത്ത്‌ നന്നായി ഇളക്കി കുഴമ്പ് രൂപത്തിൽ ആക്കിയ ശേഷം ഒരു രാത്രി അങ്ങനെ സൂക്ഷിക്കുക. പിറ്റേ ദിവസം രാവിലെ തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഇതിന് മുൻപ് ആ പേസ്റ്റിലേക്ക് അൽപം ഇൻഡിഗോ ചേർക്കുന്നത് മുടി ഓറഞ്ച് നിറമാകുന്നത് തടയാൻ ഉപകരിക്കും. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

Published by: Ajitha Kumari | Oct 09, 2023

നെല്ലിക്ക പായ്ക്ക്

രണ്ട് മുട്ടയുടെ വെള്ള, അരക്കപ്പ് നെല്ലിക്കാപ്പൊടി എന്നിവ യോജിപ്പിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാം.

Published by: Ajitha Kumari | Oct 09, 2023

നെല്ലിക്ക പായ്ക്ക്

വെളിച്ചെണ്ണ നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് കറിവേപ്പിലയും നെല്ലിക്ക ചതച്ചതും ചേർത്ത് വെളിച്ചെണ്ണ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. ശേഷം വെളിച്ചെണ്ണ അരിച്ചെടുത്ത് ചെറു ചൂടോടെ തലയിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. അരമണിക്കുറിന് ശേഷം കഴുകി കളയാം.

Published by: Ajitha Kumari | Oct 09, 2023

VIEW ALL

Read Next Story