Egg Benefit For Skin:

മുഖം സുന്ദരമാക്കാൻ മുട്ട കിടുവാ....

';

Skin Beauty

മുഖ സൗന്ദര്യത്തിനായി എന്തൊക്കെ കുറുക്കു വഴികളാണ് നമ്മൾ പരീക്ഷിക്കുന്നത് അല്ലെ?

';

മുട്ട

പാടുകൾ അകറ്റാനും മുഖം തിളക്കമുള്ളതാക്കാനും അടുക്കളയിലെ പല വസ്തുക്കളും സഹായിക്കും. എന്നാൽ മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട എന്നത് നിങ്ങൾക്കറിയാമോ?

';

മുട്ട മഞ്ഞ

മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതുപോലെ മുട്ടയുടെ വെള്ളയിൽ പ്രകൃതിദത്തമായ പ്രോട്ടീനും ആൽബുമിനും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്ഹെഡ്സ് കുറയ്ക്കുന്നതിനും സഹായിക്കും.

';

ല്യൂട്ടിൻ സംയുക്തം

മുട്ടയിൽ ല്യൂട്ടിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം ഉണ്ടാക്കാനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കും.

';

മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകും. അതുപോലെ മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആൽബുമിൻ അടങ്ങിയിട്ടുണ്ട്

';

Egg For Face

മുട്ട കൊണ്ട് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ അറിയാം...

';

മുട്ടയുടെ വെള്ള

ഒരു മുട്ടയുടെ വെള്ള, 1 വാഴപ്പഴത്തിന്റെ പേസ്റ്റ്, 3 ടേബിൾസ്പൂൺ പാൽ, 3 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

';

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും. എണ്ണമയം നീക്കം ചെയ്യാൻ ഇത് മികച്ചൊരു ഫേസ് പാക്കാണ്.

';

മുട്ടയുടെ വെള്ളയും വെള്ളരിക്ക ജ്യൂസും

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

';

VIEW ALL

Read Next Story