കുട്ടികൾക്ക് കാഴ്‌ചശക്‌തി കൂട്ടാൻ വെണ്ടയ്ക്ക ബെസ്റ്റാ..!
പച്ചക്കറികളിൽ ഏറ്റവും പോഷക ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാം. വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് കുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ലയെന്നതാണ് സത്യം
വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. വെണ്ടയ്ക്കയിലുളള Mucilaginous നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്
ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായിക്കും
വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്‌ചശക്‌തി മെച്ചമായി നിലനിർത്താം. വെണ്ടയ്ക്കയിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധശക്തിക്ക് കൂട്ടാൻ ഏറ്റവും നല്ലതാണ്.
ജലദോഷം, ചുമ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും സഹായകമാണ്.
രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്
ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്