Benefits of Apples

ദിവസേന ഒരു ആപ്പിൾ കഴിക്കൂ, വെറുതേയല്ല കേട്ടോ..!

Ajitha Kumari
Jan 28,2024
';

ദിവസേന ഒരു ആപ്പിൾ

ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്നത് പണ്ട് മുതൽക്കേ നമ്മൾ കേൾക്കുന്ന ഒന്നാണ് അല്ലെ?

';

നാരുകളുടെ ഉറവിടം

ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തിന് വളരെയധികം സഹായിക്കും.

';

വിറ്റാമിനുകൾ

ആപ്പിളിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

';

കൊളാജൻ

വിറ്റാമിൻ സി സസ്യഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. അതൊടൊപ്പം കൊളാജൻ ഉൽപാദനത്തിനും ആവശ്യമാണ്. ക്വെർസെറ്റിൻ, കാറ്റെച്ചിൻ, ക്ലോറോജെനിക് ആസിഡ്, എപികാടെച്ചിൻ എന്നിവയുൾപ്പെടെയുള്ള ഫൈറ്റോകെമിക്കലുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

';

വിറ്റാമിൻ സി

ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആരോഗ്യകരമായ കൊളാജൻ ഉൽപാദനത്തിന് സഹായിക്കും. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തും

';


ആപ്പിൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ മൈക്രോബയോമിൽ ഒരു പ്രീബയോട്ടിക് ആയി വർത്തിക്കുന്ന ഫൈബർ ആണ്.

';

അർബുദം

ആപ്പിളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശ്വാസകോശം, സ്തനാർബുദം, ദഹനനാളത്തിൻ്റെ അർബുദം എന്നിവയുൾപ്പെടെയുള്ള ചിലതരം കാൻസറുകൾക്കുള്ള സാധ്യതയും കുറയ്ക്കും.

';

ആന്റിഓക്‌സിഡന്റ്

ആപ്പിളിന്റെ തൊലിയിൽ ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തെ നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കൂടുതൽ പച്ചക്കറികളും ആപ്പിൾ പോലുള്ള പഴങ്ങളും കഴിക്കുന്നത് മാനസികാരോഗ്യത്തിനും നല്ലതാണ്.

';

VIEW ALL

Read Next Story