Benefits Of Curd

തൈര് ദിനവും കഴിച്ചോളൂ, ഗുണങ്ങൾ ഏറെ...

';

Curd Benefits

ഒരു നേരമെങ്കിലും ദിവസവും തെെര് കഴിക്കുന്നത് വളരെയധികം ഗുണം നൽകുമെന്നാണ് പറയപ്പെടുന്നത്

';

ദഹനത്തെ സുഗമമാക്കും

ഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കും. കാരണം ഉയർന്ന അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. അസിഡിറ്റി കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

';

ശരീരഭാരം കുറയ്ക്കാൻ

ഉച്ചഭക്ഷണത്തിനൊപ്പം തൈര് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ശരീരഭാരം കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുകയും അമിത വണ്ണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്.

';

അണുബാധ

യോനിയിലെ അണുബാധ തടയുന്നതിനും തെെര് സഹായകമാണ്. സ്ത്രീകൾ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു എന്നതാണ്. തൈരിലെ ലാക്ടോബാസിലസ് ബാക്ടീരിയയാണ് യോനിയിലെ യീസ്റ്റ് ബാലൻസ് തടയുന്നതിന് സഹായിക്കുന്നത്.

';

ഉയർന്ന രക്തസമ്മർദ്ദം

തൈരിലെ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും. കുടലിന് നല്ല പ്രോബയോട്ടിക് അടങ്ങിയ പാൽ ഉൽപന്നമാണ് തെെര്. ഇത് അസിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും അകറ്റുന്നതിനും നല്ലതാണ്.

';

ദഹനപ്രശ്നങ്ങൾ

ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും പ്രോബയോട്ടിക്സ് സഹായിക്കും. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

പ്രോട്ടീൻ ധാരാളമടങ്ങിയ തൈര് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.

';

VIEW ALL

Read Next Story