ഉലുവയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി ഗുണങ്ങൾ
ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ബെസ്റ്റാണ്.
ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തും. ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ഉലുവ വെള്ളം പൊളിയാണ്.
ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ഉത്തമം.
ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി പുതിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഗുണം ചെയ്യും.
ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കും.
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറം നൽകി സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യും.
ഉലുവ വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.