പുതിനയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ? ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പുതിനയില.
രാവിലെ പുതിന ചായ കുടിക്കുന്നത് നിങ്ങളുടെ ദഹനത്തിന് ഗുണം ചെയ്യും. ഒപ്പം വയറു വേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുതിന ചായ ഉപയോഗിക്കുന്നു. പുതിന ചായ കുടിച്ചാലുള്ള ഗുണങ്ങൽ അറിയാം...
നിങ്ങൾക്ക് ദഹനത്തിന്റെ പ്രശ്നം ഉണ്ടെങ്കിൽ പുതിന ചായ സൂപ്പറാണ്. വയറിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പുതിന ചായ സഹായിക്കും. പെപ്പർമിന്റ് ഇലകളിൽ മെന്തോൾ, മെന്തോൺ, ലിമോണീൻ എന്നിവയുൾപ്പെടെയുള്ള സംയുക്ത അവശ്യ എണ്ണകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ വയറുവേദനയെ ശാന്തമാക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
ഇന്ന് ആളുകൾ അഭിമുഖീകരിക്കുന്ന അന്താരാഷ്ട്ര പ്രശ്നമാണ് ഈ പൊണ്ണത്തടി അല്ലെ? നിങ്ങളുടെ അമിത ഭാരം കുറയക്കാൻ ഈ പുതിന നിങ്ങളെ സഹായിക്കും. പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനി ശരീരഭാരം കുറയ്ക്കാൻ ആണെങ്കിലും അല്ലെങ്കിൽ മറ്റ് ആരോഗ്യ കാരണങ്ങളാൽ ആണെങ്കിലും ചെറിയ പ്രകൃതിദത്തമായ മധുരവും ഉന്മേഷദായകമായ സുഗന്ധവുമുള്ള പുതിന ചായ കുടിക്കുന്നത് ഉത്തമമാണ്.
ജ്യൂസ് ശീതളപാനീയങ്ങൾ എന്നിവ കുടിക്കുന്നതിനേക്കാളും പുതിന ചായ കുടിക്കുന്നത് നല്ലതാണ്. ഇത്തരം ശീതളപാനീയം കുടിക്കുന്നതിന് പകരം കലോറി രഹിത പുതിന ചായ കുടിക്കാൻ ശ്രമിക്കുക. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ സുസ്ഥിരമാക്കുകയും നിങ്ങളുടെ ഇൻസുലിൻ വർദ്ധനവിന് ശേഷം ഉണ്ടാകുന്ന ഭയാനകമായ ഊർജ്ജ തകർച്ച ഇല്ലാതാക്കുകയും ചെയ്യും.
പുതിന ചായ സ്വാഭാവികമായും കഫീൻ രഹിത ഹെർബൽ ടീ ആണ്. ഉന്മേഷദായകമായ രുചി ഇഷ്ടപ്പെടുന്നതിനാൽ മിക്ക ആളുകളും പുതിന ടീ കുടിക്കുമ്പോൾ കഫീൻ അടങ്ങിയ ചൂടുള്ള പാനീയങ്ങളായ കോഫി, ബ്ലാക്ക് ടീ എന്നിവ കുറച്ച് പുതിന ചായയെ ശീലമാക്കുന്നു.