Salt Consumption

അമിതമായാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ? ഏതൊരു സാധനവും അമിതമായാൽ പ്രശ്നമാണ്. ഉപ്പിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.

';

ഉപ്പ്

അമിതമായിട്ടുള്ള ഉപ്പിന്റെ ഉപയോ​ഗം പല ആരോ​ഗ്യ പ്രശ്നങ്ങളും വരുത്തിവയ്ക്കും.

';

രക്തസമ്മർദ്ദം

ഉപ്പ് കൂടുതൽ കഴിച്ചാൽ രക്തസമ്മർദ്ദം ഉയർന്നേക്കും. എന്നാൽ എല്ലാവർക്കും ഇത് സംഭവിക്കണമെന്നില്ല.

';

ഹൃദയാരോ​ഗ്യം

അമിതമായി ഉപ്പ് കഴിക്കുമ്പോൾ രക്തസമ്മർദ്ദം ഉയർന്നേക്കാം. ഇത് ഹൃദയാരോ​ഗ്യത്തെയും ബാധിക്കാം.

';

ശരീരഭാരം

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉപ്പ് കുറഞ്ഞ അളവിൽ ഉപയോ​ഗിക്കുക. ഉപ്പ് അധികമായാൽ ശരീരഭാരവും കൂടും.

';

ഉറക്കം

ഉപ്പ് അധികമായാൽ അത് നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകും.

';

ദഹനം

ഉപ്പ് അധികം കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാകുകയും വയർ വീർത്തിരിക്കുകയും ചെയ്യും.

';

എല്ലുകളുടെ ബലം

സോഡിയത്തിന്റെ അളവ് കൂടിയാൽ അത് എല്ലുകളുടെ ബലത്തെ ബാധിക്കും. ഓസ്റ്റിയോപെറോസിസിനും സാധ്യതയേറും.

';

ക്യാൻസർ

അമിതമായി ഉപ്പ് കഴിച്ചാൽ ആമാശയ ക്യാൻസറിന് സാധ്യത കൂടുമെന്നാണ് പഠനം.

';

VIEW ALL

Read Next Story