സൗന്ദര്യ സംരക്ഷണത്തിന് എന്നപോലെ ആരോഗ്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം കറ്റാർവാഴ കിടുവാണ്
ചർമ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴ ഉപയോഗിച്ചാൽ മറ്റ് പല ആരോഗ്യഗുണങ്ങളുമുണ്ട്, അറിയാം....
പൊതുവേ കറ്റാർവാഴ ചർമ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്
മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖക്കുരുവിനെ തടയാനും വരണ്ട ചർമ്മത്തെ അകറ്റാനും കറ്റാർവാഴ ജെൽ സൂപ്പറാണ്
കറ്റാർവാഴ ജ്യൂസായി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും
കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചു കളയും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കും
കറ്റാർ വാഴ ഒരു ശക്തമായ പ്രതിരോധശേഷി ബൂസ്റ്ററാണ്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കും,
കറ്റാർ വാഴ പാനീയം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറക്കും
മോണയിലെ രക്തസ്രാവം കുറയ്ക്കാനും ഇത് സൂപ്പറാണ്, മൗത്ത് വാഷിൻ്റെ ഫലപ്രദമായ ഘടകമാണ് കറ്റാർവാഴ
രാവിലെ വെറും വയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറക്കും. ഇത് നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ദഹന വ്യവസ്ഥയെ ശുദ്ധീകരിക്കുകയും ചെയ്യും.
കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കും. മലബന്ധം തടയുന്നതിനും ഇത് നല്ലതാണ്