Spices

രുചികരമായ എല്ലാ ഇന്ത്യൻ വിഭവങ്ങളുടെയും നട്ടെല്ലാണ് അതിൽ ചേർക്കുന്ന സു​ഗന്ധവ്യഞ്ജനങ്ങളും അവ ചേർത്തുണ്ടാക്കുന്ന മസാലകളും. സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ മണവും രുചികരമായ ഗുണങ്ങളും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ, അവ ശരിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

';

രുചിയും മണവും

ഈർപ്പമുള്ള കാലാവസ്ഥ കാരണം ഈ സു​ഗന്ധവ്യഞ്ജനങ്ങളിൽ ബാക്ടീരിയകൾ കയറാനും കട്ടപിടിക്കാനുമൊക്കെ സാധ്യതയുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും മണവും പുതുമയും ഉറപ്പാക്കാൻ ചില നുറുങ്ങുകൾ ഇതാ:

';

എയർടൈറ്റ് കണ്ടെയ്ന‌ർ

വായുവും ഈർപ്പവും കടക്കാതെ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ മാർ​ഗം വായു കടക്കാത്ത പാത്രങ്ങളിൽ അത് സൂക്ഷിക്കുക എന്നതാണ്. മുറുകിയ അടപ്പുള്ള ​ഗ്ലാസ് ജാറുകളാണ് സ്പൈസസ് സൂക്ഷിക്കാൻ ഉത്തമം.

';

ചൂടിൽ നിന്ന് മാറ്റിവയ്ക്കുക

അടുപ്പുകൾ, ഓവൻ എന്നിവയിൽ നിന്ന് നേരിട്ട് ചൂട് കൊള്ളുന്ന രീതിയിൽ സു​ഗന്ധവ്യഞ്ജ‌നങ്ങൾ സൂക്ഷിക്കരുത്. ചൂട് സു​ഗന്ധവ്യഞ്ജനങ്ങളിലെ അവശ്യ എണ്ണകൾ ഇല്ലാതാക്കുകയും മണവും രുചിയും നഷ്ടപ്പെടുത്തുകയും ചെയ്യും. ഡ്രൈയായിട്ടുള്ള സ്ഥലങ്ങളിൽ സൂക്ഷിച്ച് വയ്ക്കുക.

';

മുഴുവനായി ഉപയോ​ഗിക്കുക

കറുവപ്പട്ട അല്ലെങ്കിൽ ഏലയ്ക്ക തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങൾ പൊടിക്കാതെ മുഴുവനായി സൂക്ഷിച്ചാൽ കൂടുതൽ കാലം ഫ്രഷായി ഉപയോ​ഗിക്കാം. നിങ്ങളുടെ വിഭവങ്ങൾക്ക് രുചി കൂട്ടാൻ അവ ആവശ്യാനുസരണം പൊടിച്ചെടുക്കുക.

';

ഡ്രൈ റോസ്റ്റ്

ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില, മല്ലി വിത്തുകൾ എന്നിവ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതിന് മുമ്പ്, ഒരു നോൺസ്റ്റിക് പാനിൽ കുറഞ്ഞ തീയിൽ വറുത്തെടുക്കുക. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും വർധിപ്പിക്കാനും നിലനിർത്താനും ഈ രീതി സഹായിക്കും.

';

ഡ്രൈ സ്പൂൺ

പാചകം ചെയ്യുന്ന തിരക്കിനിടയിൽ പലരും മസാലകൾ എടുക്കാനായി നനഞ്ഞ സ്പൂണുകൾ ഉപയോ​ഗിച്ചേക്കാം. ഇത് മസാലകൾ കട്ടപിടിക്കാനും രുചി നഷ്ടമാകാനും കാരണമാകും. മണവും രുചിയും നിലനിർത്താൻ ഡ്രൈ സ്പൂണുകൾ ഓരോ മസാലയ്ക്കും കണ്ടെയ്നറുകളിൽ സൂക്ഷിക്കുക.

';

VIEW ALL

Read Next Story