സാധാരണ അവസ്ഥയിൽ വെള്ളം ഒരു രാസപ്രക്രിയയ്ക്കും വിധേയമാകില്ല
ബാക്ടീരിയകളോ മറ്റ് സൂക്ഷ്മാണുക്കളോ സാധരണ വെള്ളത്തിൽ വളരുകയില്ല
വെള്ളത്തിന് കാലഹരണ തീയതിയുണ്ടോ എന്ന് ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്
വെള്ളത്തിന് കാലഹരണ തീയതി ഇല്ല എന്നതാണ് യാഥാർത്ഥ്യം
വെള്ളക്കുപ്പികളിൽ എഴുതിയിരിക്കുന്നത് വെള്ളത്തിൻ്റെ കാലഹരണ തീയതിയല്ലെന്നും വെള്ളക്കുപ്പിയുടെ കാലഹരണ തീയതിയാണെന്നും വിദഗ്ധർ പറയുന്നു
ഒരു നിശ്ചിത സമയത്തിന് ശേഷം പ്ലാസ്റ്റിക് വെള്ളത്തിൽ പതുക്കെ അലിഞ്ഞുചേരാൻ തുടങ്ങും
കുപ്പിവെള്ളം കുടിക്കുമ്പോൾ കാലഹരണ തീയതി ഓർക്കുക. വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കുപ്പി നന്നായി പരിശോധിക്കുക
വെള്ളക്കുപ്പിയിൽ എന്തെങ്കിലും കേടുപാടുകൾ കാണുകയാണെങ്കിൽ ആ വെള്ളം കുടിക്കരുത്