Kidney Stone

മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ മിക്ക ആളുകളിലും കണ്ടുവരുന്ന ഒരസുഖമാണ്. ഇതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണം.

';

കിഡ്നി സ്റ്റോൺ

അനാരോ​ഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപഭോ​ഗം എന്നിവയെല്ലാം കിഡ്നി സ്റ്റോണിന് കാരണമാകാം.

';

മൂത്രത്തിൽ കല്ല്

മൂത്രത്തിന്റെ അളവ് കുറഞ്ഞ് കാത്സ്യം, ഓക്സലേറ്റ്, ഫോസ്ഫേറ്റ്, യൂറിക് ആസിഡ് എന്നീ ലവണങ്ങൾ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടും. ഇങ്ങനെ സംഭവിക്കുമ്പോഴാണ് അത് മൂത്രത്തിൽ കല്ലായി മാറുന്നത്.

';

വേദന

അസഹ്യമായ വേദനയായിരിക്കും മൂത്രത്തിൽ കല്ല് വന്നാൽ. നടുവിനോ അടിവയറിനോ ഒക്കെ വേദന വന്നാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

';

നിറവ്യത്യാസം

കിഡ്നി സ്റ്റോണുണ്ടെങ്കിൽ മൂത്രത്തിന് നിറവ്യത്യാസം ഉണ്ടാകും.

';

രക്തം

കിഡ്നി സ്റ്റോണുണ്ടെങ്കിൽ മൂത്രത്തിൽ രക്തം കാണുന്നതാണ് മറ്റൊരു ലക്ഷണം. ഹെമറ്റൂറിയ എന്നാണ് ഇതിനെ പറയുന്നത്.

';

മൂത്രശങ്ക

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രമൊഴിക്കാൻ കഴിയാതെ വരിക തുടങ്ങിയവയും കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളാകാം

';

VIEW ALL

Read Next Story