Tourist spots in Kochi

കൊച്ചിയിലേക്ക് ഒരു യാത്ര പോകാൻ പ്ലാനുണ്ടെങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും മിസ്സാക്കല്ലേ!

Zee Malayalam News Desk
Jul 25,2024
';

ജൂത ‌സിന​ഗോ​ഗ്

കൊച്ചിയിലുണ്ടായിരുന്ന ജൂത സമൂഹത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതീകമാണ് മട്ടാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന സിന​​ഗോ​ഗ്. കോമൺ‌വെൽത്തിലെ ഏറ്റവും പഴക്കമുള്ള ഈ സിനഗോഗ് പതിനഞ്ചാം നൂറ്റാണ്ടിലാണ് പണി കഴിപ്പിച്ചത്.

';

ഫോർട്ട് കൊച്ചി

‌ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന ഫോർട്ട് കൊച്ചിയിൽ ബാസ്റ്റ്യൻ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി, ഡേവിഡ് ഹാൾ, ഡച്ച് സെമിത്തേരി, പോർച്ചുഗീസ് മ്യൂസിയം, കടപ്പുറത്തെ മനോഹരമായ ചീനവലകൾ തുടങ്ങി നിരവധി സ്ഥലങ്ങൾ കാണാനുണ്ട്.

';

കേരള കഥകളി സെൻ്റർ

കേരളത്തിൻ്റെ പരമ്പരാ​ഗത കലാരൂപങ്ങളെ അടുത്ത് അറിയാനും മികച്ച കലാകാരന്മാർ അവതരിപ്പിക്കുന്ന കഥകളിയും ആയോധനകലകളും കാണാനുള്ള അവസരവും നൽകുന്ന സ്ഥാപനമാണ് ഇത്. ശാസ്ത്രീയ സംഗീതം, നൃത്തം, യോഗ, കഥകളി ഉൾപ്പെടെയുള്ള ഹ്രസ്വ, ദീർഘകാല കോഴ്സുകളുടെ ഒരു ശ്രേണിയും ഇവിടെയുണ്ട്.

';

ഹിൽ പാലസ് മ്യൂസിയം

കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമായ ഹിൽ പാലസ് ചരിത്രവും പൗരാണികതയും കൊണ്ട് ശ്രദ്ധേയമാണ്. രത്‌നങ്ങൾ പതിച്ച സ്വർണ കിരീടം, വിശേഷപ്പെട്ട ആഭരണങ്ങൾ, രാജസിംഹാസനം തുടങ്ങി ചരിത്ര പ്രാധാന്യമുള്ളതും ആകർഷണങ്ങളായതുമായ ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തിലെ ഗാലറികളിൽ കാണാം.

';

ഭൂതത്താൻകെട്ട്

വശ്യസുന്ദരമായ കാടും പെരിയാറും മലനിരകളും വന്യജീവികളുടെ സാമീപ്യവും പ്രധാന ആകർഷണങ്ങളായുള്ള സ്ഥലമാണ് ഭൂതത്താൻകെട്ട്. ട്രെക്കിങ്, ബോട്ടിങ്, പുഴമീനും കപ്പയും ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാല എന്നിവയാണ് ഇവിടുത്തെ പ്രത്യേകതകൾ

';

ബോൾഗാട്ടി പാലസ്

‌ഹോളണ്ടിന് പുറത്ത് സ്ഥിതി ചെയ്യുന്ന, നിലവിലുള്ള ഏറ്റവും പഴയ ഡച്ച് കൊട്ടാരങ്ങളിലൊന്നാണ് ബോൾഗാട്ടി പാലസ്. കൊട്ടാരത്തിന് ചുറ്റും നല്ല ഭംഗിയുള്ള പൂന്തോട്ടങ്ങൾ ഉണ്ട്, അത് സായാഹ്ന നടത്തത്തിന് മനോഹരമായ സ്ഥലമാണ്. ബോൾഗാട്ടി പാലസ് ഇപ്പോൾ ഒരു ആഡംബര ഹോട്ടലായി പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു.

';

VIEW ALL

Read Next Story