ലഹരി നല്ലതല്ല, ചിലപ്പോൾ മോശവുമല്ല... അറിയാം ഇക്കാര്യങ്ങൾ
ആരോഗ്യകരമായ ലഹരി പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം
റെസ് വെറാട്രോൾ പോലുള്ള ആൻറി ഓക്സിഡൻറുകൾ റെഡ് വൈനിൽ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
മധുരമുള്ള വൈനുകളെ അപേക്ഷിച്ച് ഡ്രൈ വൈറ്റ് വൈനിൽ പഞ്ചസാരയുടെ അളവ് കുറവാണ്.
മറ്റ് ലഹരി പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഷാംപെയ്നിൽ പഞ്ചസാരയും കലോറിയും കുറവാണ്.
ജിന്നിൽ കലോറിയും പഞ്ചസാരയും കുറവാണ്. ഇവ മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യപ്രശ്നങ്ങൾ കുറവാണ്.
ബിയറിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറിയും ആൽക്കഹോൾ കണ്ടൻറും കുറവാണ്.
ആരോഗ്യകരമായ ആൽക്കഹോൾ പാനീയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇവയിൽ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ ശ്രദ്ധിക്കണം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.