നാരങ്ങവെള്ളം

പുറത്തിറങ്ങിയാൽ മിക്കവരും വാങ്ങികുടിക്കുന്ന പാനീയമാണ് നാരങ്ങാവെള്ളം. വീട്ടിലാണെങ്കിലും ഏറ്റവും എളുപ്പത്തിലുണ്ടാക്കാവുന്ന പാനീയം കൂടിയാണിത്.

Zee Malayalam News Desk
Jun 19,2024
';

​ഗുണങ്ങൾ

പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ ഇത് ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.

';

വിറ്റാമിൻ സി

ഒരു നാരങ്ങയിൽ 31mg വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. സ്ട്രോക്ക്, ഹൃദയരോ​ഗങ്ങൾ തുടങ്ങിയവ വരുന്നതിൻ്റെ സാധ്യത കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. നാരങ്ങവെള്ളം ദിവസേന കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

';

ജലാംശം മെച്ചപ്പെടുത്തുന്നു

പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.‌

';

മെറ്റബോളിസം വർധിപ്പിക്കുന്നു

നാരങ്ങാവെള്ളം രാവിലെ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി മെറ്റാബോളിസത്തിന് ബൂസ്റ്റ് കൊടുക്കുന്നു.

';

വൃക്കയിലെ കല്ല്

വൃക്കയില്‍ കല്ല് വരാതിരിക്കാന്‍ നാരങ്ങവെള്ളം മിതമായ അളവില്‍ ദിവസനേ കുടിക്കുന്നത് നല്ലതാണ്. ഇത് കാത്സ്യം അടിഞ്ഞ് കൂടി കല്ല്‌ പോലെ രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു.

';

ദഹനം

ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും. അതുപോലെ, ബ്ലഡ് ഷുഗര്‍ ലെവല്‍ കുറച്ച് പ്രമേഹം നിയന്ത്രിക്കുന്നതിന് നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്.

';

​ശരീരഭാരം കുറയ്ക്കുന്നു

നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങനെ അമിതമായി ആഹാരം കഴിക്കുന്നതിന് കടിഞ്ഞാണിട്ട് ഭാരം കുറക്കാൻ സഹായിക്കുന്നു. ​

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story