ചർമ്മ സംരക്ഷണത്തിനായി ഡയറ്റിൽ ഈ ജ്യൂസുകൾ ഉൾപ്പെടുത്താവുന്നതാണ്.
വിറ്റാമിൻ സി, കെ ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നത് ചർമ്മ സംരക്ഷണത്തിന് ബെസ്റ്റാണ്.
ക്യാരറ്റിൽ വിറ്റാമിൻ കെയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്-ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതാണ് വെള്ളരിക്ക ജ്യൂസ്. ഇത് ചർമ്മ സംരക്ഷത്തിനും ബെസ്റ്റാണ്.
പപ്പായ - പൈനാപ്പിൾ ജ്യൂസിൽ ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിനായി ഇത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് ചർമ്മ സംരക്ഷണത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.