തിളങ്ങുന്ന ചർമ്മവും ആരോഗ്യവും വേണ്ടേ? വിറ്റാമിൻ ഇ ഭക്ഷണങ്ങളെ ഡയറ്റിൽ ഉൾപ്പെടുത്തൂ..
വിറ്റാമിൻ ഇ, മഗ്നീഷ്യം, ചെമ്പ്, വിറ്റാമിൻ ബി 1, സെലിനിയം എന്നിവയുടെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ.
ബദാമിൽ കലോറിയേക്കാൾ ഇരട്ടിയളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് നിലക്കടല. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാലും ഇവ സമ്പന്നമാണ്.
ഒലിവ് എണ്ണ, സൂര്യകാന്തി എണ്ണ, ഗോതമ്പ് തവിട് എണ്ണ തുടങ്ങിയ എണ്ണകളിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു.
കാർബോഹൈഡ്രേറ്റ് കുറവും നാരുകളാൽ സമ്പന്നവുമായ അവക്കാഡോ വിറ്റാമിൻ ഇയുടെ ശക്തമായ ഉറവിടമാണ്.
വെറും അര കപ്പ് ചീരയിൽ നിങ്ങൾക്ക് ഒരു ദിവസം ലഭിക്കേണ്ട വിറ്റാമിൻ ഇയുടെ അളവിന്റെ 16 ശതമാനം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, സിങ്ക്, മാംഗനീസ്, സെലിനിയം എന്നിവയുടെ ശക്തമായ ഉറവിടമാണ് ശതാവരി.
വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണപദാർത്ഥമാണ് ബ്രൊക്കോളി. കൂടാതെ, കാൻസർ വിരുദ്ധ ഗുണങ്ങളും ഇവയ്ക്കുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.