വീട്ടിൽ സ്പെഷ്യൽ വിഭവങ്ങളുണ്ടാക്കാൻ മീൻ വാങ്ങുന്ന പതിവുള്ളവരാണ് മലയാളികൾ
മീൻ വാങ്ങി വീട്ടിൽ കൊണ്ടുവന്നാൽ ആ മണം വീട് മുഴുവൻ പരക്കാറുണ്ടാകും
മീൻ കറിയായാലും വറുത്തതായാലും പാകം ചെയ്യുമ്പോൾ വലിയ രീതിയിൽ മണം വരാറുണ്ട്
മീൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം അകറ്റാനുള്ള പൊടിക്കൈകളാണ് ഇനി പറയാൻ പോകുന്നത്
മീൻ ഉപയോഗിച്ച് എന്ത് ചെയ്താലും എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യാൻ മറക്കാതിരിക്കുക
വിനാഗിരി (സുർക്ക) ഒഴിച്ച് തിളപ്പിച്ച വെള്ളത്തിൽ കറുവപ്പട്ട ചേർത്താൽ മീൻ മണം മാറിക്കിട്ടും
എയർ ഫ്രഷ്നർ ഉപയോഗിച്ച് ഈ മണം അതിവേഗത്തിൽ അകറ്റാൻ സാധിക്കും
മീൻ പാചകം ചെയ്ത ഉടൻ തന്നെ എയർഫ്രഷ്നർ ഉപയോഗിക്കാൻ പാടില്ല