Black Pepper Side Effects: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. അത്രയ്ക്കാണ് കുരുമുളക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍.
കുരുമുളക് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇങ്ങനെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ദഹന പ്രശ്നങ്ങൾ മലബന്ധം എന്നിവ അകറ്റാൻ കുരുമുളക് ഉത്തമമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ കുരുമുളകില്‍ അടങ്ങിയിരിയ്ക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ സഹായകമാണ്. കുരുമുളക് സന്ധിവാതം തടയുന്നതിനും ഏറെ സഹായകമാണ്.
പ്രമേഹ രോഗികള്‍ക്ക് കുരുമുളക് ഉത്തമമാണ്. കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്. കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.
കുരുമുളക് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ് എങ്കിലും ഇത് അമിതമായി കഴിയ്ക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതായത്, കുരുമുളക് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ, അല്ലാത്തപക്ഷം നമ്മുടെ ആരോഗ്യത്തിന് നിരവധി ദോഷങ്ങൾ സൃഷ്ടിക്കാം
കുരുമുളക് അമിതമായി കഴിക്കുന്നത് വയറ്റിൽ എരിച്ചിൽ ഉണ്ടാക്കും, അതിനാൽ ഇത് പരിധിയിൽ മാത്രം കഴിക്കുക.
കുരുമുളക് അമിതമായി കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. കൂടാതെ, കുരുമുളകിന്‍റെ അമിത ഉപയോഗം മൂലം ചിലർക്ക് ചർമ്മത്തിലും കണ്ണിലും അലർജി ഉണ്ടാകാം.
കുരുമുളക് അമിതമായി കഴിക്കുന്നത് വൃക്ക പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ അമിതമായി കുരുമുളക് കഴിയ്ക്കുന്നത് ഒഴിവാക്കണം.