കരുത്തുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി പല ഉത്പന്നങ്ങളും ഉപയോഗിക്കാറുണ്ട്.
മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് എസൻഷ്യൽ ഓയിൽ അഥവാ അവശ്യ എണ്ണകൾ.
തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും മുടി വളരാനും സഹായിക്കുന്നതാണ് ലാവൻഡർ എസൻഷ്യൽ ഓയിൽ.
രക്തചംക്രമണം വർധിപ്പിച്ച് മുടി കരുത്തോടെ വളരാൻ സഹായിക്കുന്നതാണ് റോസ്മേരി ഓയിൽ. മുടികൊഴിച്ചിൽ തടയാനും ഈ എണ്ണ ബെസ്റ്റാണ്.
തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്ത് മുടി വളരാൻ സഹായിക്കുന്ന എണ്ണയാണിത്.
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ തലയോട്ടിയിലെ ആരോഗ്യകരമായി നിലനിർത്തുന്നു. മുടി വളർച്ചയ്ക്കും ഈ എണ്ണ ബെസ്റ്റാണ്.
ദേവതാരു എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ എണ്ണ ഉത്പാദനത്തെ സന്തുലിതമാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ എണ്ണ തലമുട്ടി പൊട്ടുന്നത് തടയാൻ സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.