Bone Strength

കാത്സ്യം, വിറ്റാമിൻ കെ, വിറ്റാമിൻ ഡി, മ​ഗ്നീഷ്യം എന്നിവ അടങ്ങിയ ചില പഴങ്ങൾ കഴിക്കുന്നത് എല്ലുകളുടെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും അസ്ഥിസാന്ദ്രത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Zee Malayalam News Desk
Nov 08,2024
';

എല്ലുകളുടെ ആരോ​ഗ്യം

എല്ലുകളുടെ ശക്തി വർധിപ്പിക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ ഇവയാണ്.

';

ആപ്പിൾ

വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസിയം, മാം​ഗനീസ് എന്നിവയാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ് ​ഗുണങ്ങൾ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

';

വാഴപ്പഴം

വാഴപ്പഴം ഫ്രക്ടൂലിഗോസാക്രറൈഡുകൾ എന്ന പ്രീബയോട്ടിക് സംയുക്തമാൽ സമ്പന്നമാണ്. ദഹനവ്യവസ്ഥയിൽ കാത്സ്യം ഉൾപ്പെടെയുള്ള പോഷകങ്ങളെ ആ​ഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

';

പൈനാപ്പിൾ

ശക്തമായ എല്ലുകൾക്ക് ആവശ്യമായ മാം​ഗനീസ് പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതോടൊപ്പം പൊട്ടാസിയം, വിറ്റാമിൻ സി, മ​ഗ്നീഷ്യം, കോപ്പർ എന്നിവയുടെ മികച്ച സ്രോതസ് കൂടിയാണ് പൈനാപ്പിൾ.

';

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാ​ദനം വർധിപ്പിച്ച് എല്ലുകളുടെയും സന്ധികളുടെയും ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

';

അത്തിപ്പഴം

പൊട്ടാസിയം, കാത്സ്യം എന്നിവയുടെ മികച്ച സ്രോതസായ അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ സാന്ദ്രത വർധിപ്പിച്ച് ഓസ്റ്റിയോപൊറോസിസ് ഉൾപ്പെടെയുള്ള രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ അത്തിപ്പഴം കഴിക്കുന്നത് സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story