ജിമ്മിൽ പോകാതെ തന്നെ വണ്ണം കുറച്ചാലോ! ചില ഹോം വർക്ക്ഔട്ടുകൾ ഇതാ..
ജമ്പിംഗ് ജാക്ക്സ് ഒരു മുഴുവൻ ശരീര വ്യായാമമാണ്. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും കലോറി എരിച്ച് കളയാനും ഇവ സഹായിക്കുന്നു.
കൊഴുപ്പു കത്തിച്ചു കളയാന്‍ പറ്റിയ ഏറ്റവും നല്ല വ്യായാമമാണിത്. മറ്റു വ്യായാമങ്ങളേക്കാള്‍ കൂടുതല്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സ്ക്വാര്‍ട്സ് വ്യായാമങ്ങള്‍ക്കു കഴിയും. നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ച് എരിച്ചു കളയുന്ന കലോറികളുടെ എണ്ണവും വർദ്ധിക്കുന്നു.
വയറിലെയും ഇടുപ്പിലെയും കൊഴുപ്പിനെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും വയറ്, ഇടുപ്പ് എന്നിവിടങ്ങള്‍ ശക്തിപ്പെടുത്താനും പതിവായി പുഷ് അപ്പ് ചെയ്യാം.
ഏറ്റവും മികച്ച മറ്റൊരു ബോഡി വെയ്റ്റ് വ്യായാമമാണ് പ്ലാങ്ക്. 60 സെക്കൻഡ് പ്ലാങ്ക് ഒരു ദിവസം രണ്ട് തവണ ചെയ്താൽ നിങ്ങൾക്ക് ഒരു മികച്ച വ്യായാമം ലഭിക്കും.
കോർ, കാലുകൾ, കൈകൾ എന്നിവയെ ലക്ഷ്യമിടുന്ന കാർഡിയോ വ്യായാമമാണിത്. 30-45 സെക്കൻഡ് വീതമുള്ള 3 സെറ്റുകൾ ചെയ്യാം.
രസകരവും ഊർജ്ജസ്വലവുമായ കാർഡിയോ വ്യായാമമാണിത്. നിങ്ങളുടെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ശരീരത്തെ ശക്തിപ്പെടുത്തുന്നതിന് ഹൈ-നീ റണ്ണിങ് ചെയ്യാം. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് ഉയർത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കലോറി എരിച്ചുകളയുകയും അതിനോടൊപ്പം കൂടാതെ ഹാംസ്ട്രിങ് പേശികള്‍, ക്വാഡ്രിസെപ്സ് പേശികള്‍, ഗ്ലൂട്ടസ് പേശികള്‍ എന്നിവയെ ശക്തിപ്പെടുത്താനും ലെഞ്ചസ് സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.