30 കഴിഞ്ഞാൽ കണ്ണുകൾക്ക് വേണം സ്പെഷ്യൽ കെയർ...
കണ്ണുകളുടെ ആരോഗ്യം മോശമാക്കുന്നത് നമ്മുടെ തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ്
30 കഴിഞ്ഞാൽ ആരോഗ്യം ശ്രദ്ധിക്കുന്നതോടൊപ്പം നേത്രപരിശോധനയും ചെയ്യണം
ഗ്ലോക്കോമ, മാക്യുലാർ രോഗങ്ങൾ, തിമിരം എന്നീ രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധകൾ രണ്ടു വർഷത്തിലൊരിക്കൽ നടത്തുക
ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം
വിറ്റാമിൻ A, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ A, C, E സിങ്ക്, സെലിനിയം, കോപ്പർ തുടങ്ങിയവ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവർ നീലവെളിച്ചം തടയുന്ന കണ്ണാടികൾ ഉപയോഗിക്കുക
വ്യായാമം ദിവസവും ചെയ്യുന്നതിലൂടെ രക്തചംക്രമണം കൂട്ടും കണ്ണിലേക്കുള്ള ഓക്സിജൻ കൃത്യമായി എത്തും
പുകവലിക്കുന്നത് കണ്ണുകൾക്കും നല്ലതല്ല. കണ്ണുകളിൽ കൺജങ്ക്റ്റിവൽ പ്രശ്നങ്ങൾ, റെറ്റിന പാത്തോളജി എന്നീ നേത്രപ്രശനങ്ങൾക്ക് ഇത് കാരണമായേക്കും.