Fenugreek Seed Water

ഉലുവ വെള്ളം കുടിച്ചോളൂ... നേടാം അത്ഭുത ഗുണങ്ങൾ!

Ajitha Kumari
Jun 29,2024
';

Fenugreek Seed Benefits

സാധാരണ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഉലുവയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതൊന്നുമില്ലല്ലോ. ഉലുവ പാചകത്തിന് മാത്രമല്ല ആരോഹഗ്യത്തിനും കിടുവാണ്

';

ഉലുവ

അല്പം കയ്പ് രുചിയാണേലും ഇതിന്റെ ഗുണം അടിപൊളിയാണ്. സാധാരണയായി പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഉലുവ.

';

പാചകരീതി

ഉലുവയെ പൊതുവെ ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ, മെഡിറ്ററേനിയൻ പാചകരീതികളിലും ഉപയോഗിക്കുന്നുണ്ട്

';

വിറ്റാമിനുകളും ധാതുക്കളും

ആരോഗ്യത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഉലുവ.

';

ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങൾ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, നാരുകൾ, വിറ്റാമിനുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ.

';

വെറും വയറ്റില്‍ ഉലുവ വെള്ളം

രാവിലെ വെറും വയറ്റില്‍ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

';

ഉലുവ കുതിർക്കുക

ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കുകയും അതിലൂടെ ഗുണങ്ങൾ വർധിക്കുകയും ചെയ്യും

';

Fenugreek Benefits

ദഹനം മെച്ചപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം,വീക്കം കുറയ്ക്കൽ തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്

';


വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാനും ഉലുവയുടെ വെള്ളത്തിന് കഴിയും.

';

രക്തത്തിലെ പഞ്ചസാര

ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഇത് വളരെ നല്ലതാണ്.

';

ഉലുവ വെള്ളം കിടുവാ

ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ വെള്ളം കിടുവാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഇതിലുണ്ട്.

';

VIEW ALL

Read Next Story