Migraine

മഴക്കാലത്ത് വില്ലനായെത്തുന്ന മൈ​ഗ്രേൻ തലവേദന തടയാൻ ഇക്കാര്യങ്ങൾ ശീലമാക്കൂ!!

';

മൈ​ഗ്രേൻ

നിരവധി പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മൈ​ഗ്രേൻ. പ്രത്യേകിച്ച് മഴക്കാലത്ത്. മൈ​ഗ്രേൻ വേദന അധികമായി കഴിഞ്ഞാൽ അത് നമ്മുടെ മറ്റ് ദൈനംദിന പ്രവർത്തികളെ കൂടി ബാധിക്കും.

';

ജലാംശം

ശരീരത്തിൽ നിര്‍ജലീകരണം ഉണ്ടായാൽ അത് മൈ​ഗ്രേന് കാരണമായേക്കാം. അതിനാൽ ദിവസവും കുറഞ്ഞത്‌ 8 മുതല്‍ 10 ഗ്ലാസ്‌ വരെ വെള്ളമെങ്കിലും കുടിക്കേണ്ടത് പ്രധാനമാണ്.

';

ഉറക്കം

ഉറക്കം കൃത്യമായി ലഭിച്ചില്ലെങ്കിൽ അത് പലപ്പോഴും മൈ​ഗ്രേൻ തലവേദനയ്ക്ക് കാരണമാകും. 7 മുതല്‍ 9 മണിക്കൂര്‍ വരെ രാത്രിയിൽ ഉറങ്ങണം. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങുകയും എണീക്കുകയും ചെയ്യാൻ ശ്രമിക്കുക.

';

സമ്മര്‍ദ്ദം

ജീവിതത്തിൽ നമുക്കുണ്ടാകുന്ന സമ്മർദ്ദം പല അസുഖങ്ങൾക്കും കാരണമാകാറുണ്ട്. മൈ​ഗ്രേനും അത്തരത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കുന്നത്‌ മൈ​ഗ്രേന്റെ തീവ്രതയും ആവൃത്തിയും കുറയ്‌ക്കാൻ സഹായിക്കും.

';

കാലാവസ്ഥാ മാറ്റം

അന്തരീക്ഷ മര്‍ദ്ദം, ഈര്‍പ്പം പോലുള്ള കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകുമ്പോൾ അതിനായി നമ്മളും കരുതിയിരിക്കണം.

';

ഭക്ഷണം

സംസ്‌കരിച്ച ഭക്ഷണം, ചീസ്‌, ചോക്ലേറ്റ്‌, കഫീന്‍, മദ്യം തുടങ്ങിയവ മൈ​ഗ്രേന് കാരണമാകാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ്‌സ്‌, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്‌, ഫൈബര്‍ എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുക.

';

അവശ്യ എണ്ണകള്‍

പെപ്പര്‍മിന്റ്‌, ലാവന്റര്‍ പോലുള്ള എണ്ണകള്‍ മൈ​ഗ്രേൻ വേദന കുറയ്‌ക്കാന്‍ സഹായിക്കും. ഇവ നേര്‍പ്പിച്ച്‌ നെറ്റിയിലും കഴുത്തിലും പുരട്ടാവുന്നതാണ്.

';

സ്ക്രീൻ ടൈം

സ്ക്രീൻ ടൈം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. അധിക നേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണിന് സമ്മർദ്ദം ഉണ്ടാക്കുകയും അതിലൂടെ മൈ​ഗ്രേന് കാരണമാകുകയും ചെയ്യും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story